മില്‍മയും കേരളാ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ലളിതമായ വ്യവസ്ഥയില്‍ മൂന്നുലക്ഷം രൂപവരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്ന ക്ഷീര മിത്ര വായ്പാ പദ്ധതി, മില്‍മ ഫ്രാഞ്ചൈസി വായ്പാ പദ്ധതി എന്നിവയില്‍ ഇരുകൂട്ടരും ഒന്നിച്ച് പ്രവര്‍ത്തിക്കും. തിരുവനന്തപുരത്ത് കേരള ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.