മലപ്പുറം നിലമ്പൂരിൽ കേരള ബാങ്ക് ജപ്‌തി ചെയ്ത അലക്സാണ്ടറിനും കുടുംബത്തിനും മനോരമ ന്യൂസ് വർത്ത തുണയായി. പ്രശ്നത്തിൽ നിലമ്പൂർ എംഎൽഎ പി.വി.അൻവർ ഇടപെട്ടു. ഒരു കാരണവശാലും കുടുംബത്തിന് സ്വന്തം ഭൂമിയിൽ നിന്നിറങ്ങേണ്ടി വരില്ലെന്ന് എംഎൽഎ മനോരമ ന്യൂസിനോട് പറഞ്ഞു. പതിനഞ്ചര ലക്ഷം രൂപയാണ് ബാങ്കിൽ അടയ്ക്കാനുള്ളത്.
കുടുംബവുമായും നാട്ടുകാരുമായും സംസാരിച്ച എംഎല്‍എ, അലക്സാണ്ടറിനെപ്പോലെ ജപ്തി ചെയ്യപ്പെട്ട ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ യോഗം ചേരുമെന്ന് അറിയിച്ചു. കുടുംബത്തിന് തുക തിരിച്ചടയ്ക്കാൻ ബാങ്ക് കൂടുതൽ സമയം അനുവദിക്കണമെന്നും, ബാങ്കിന്റെ നടപടി ശരിയല്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി. പരിഹാരമുണ്ടാക്കാമെന്ന മറുപടി നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.