17 അടി ശില്‍പം ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഫാഷന്‍ എക്സ്പീരിയന്‍സ് സെന്‍ററായ ജിഷാദ് ഷംസുദീന്‍ സ്റ്റോര്‍ കൊച്ചി രവിപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. നടന്‍ ആസിഫ് അലിയാണ് ഷോറൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഫാഷന്‍ ഡിസൈനിംങ് സ്ഥാപനമായ ഹൗസ് ഓഫ് മില്യണ്‍സിന്‍റെ സ്ഥാപകനായ ജിഷാദ് ഷംസുദീനാണ് ഫാഷന്‍ സ്റ്റോര്‍ ആരംഭിച്ചത്. നൂതന ഫാഷന്‍ അനുഭവമായിരിക്കും പുതിയ ഷോറൂമെന്ന് ജിഷാദ് ഷംസുദീന്‍ വ്യക്തമാക്കി.