വിദ്യാർഥികളുടെ സർഗാത്മകശേഷിയും നൂതന ആശയങ്ങളും അവതരിപ്പിക്കുന്നതിനു നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എക്സ്പോ തുടങ്ങി. സയൻസ് ഇന്നൊവേഷൻസ് ആൻഡ് ടെക്നോളജി എക്സ്പോ എന്ന പേരിൽ ഒറ്റപ്പാലം ലക്കിടി ജവഹർലാൽ കോളജ്, പാമ്പാടി നെഹ്റു കോളജ് എന്നിവിടങ്ങളിലായാണു പരിപാടി. രണ്ട് ദിവസത്തെ എക്സ്പോ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ ഡോ. പി.കൃഷ്ണദാസ് അധ്യക്ഷനായി. ഇന്ത്യൻ നേവൽ അക്കാദമി കമണ്ടാന്‍റ് വൈസ് അഡ്മിറൽ പ്രവീൺ സി.നായർ മുഖ്യാതിഥിയായി. വിവിധ കോളജുകളിൽ നിന്നുള്ള മുപ്പതിനായിരം വിദ്യാർഥികളും സാങ്കേതിക വിദഗ്ദധരുമാണു പരിപാടിയിൽ പങ്കെടുക്കുന്നത്.