TOPICS COVERED

പാലക്കാട് കൊപ്പം പ്രഭാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പിന്റെ ഇറാം  എഡ്യൂക്കേഷണൽ  ആന്റ് വെൽഫെയർ ട്രസ്റ്റിന് കീഴിലുളള സ്‌കൂളുകളുടെ പത്താം വാർഷികാഘോഷമായ ഇറാം ഉത്സവിന് തുടക്കം. പ്രഭാപുരത്തെ ഇറാം ക്യാംപസിലാണ് രണ്ട് ദിവസത്തെ ആഘോഷ പരിപാടികൾ നടക്കുന്നത്. മുഹമ്മദ് മുഹസിൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.

ഇറാം എഡ്യൂക്കേഷണൽ പ്രസിഡന്റും ഇറാം ഹോൾഡിങ്‌സ് ചെയർമാനുമായ സിദ്ധീഖ് അഹമ്മദ് അധ്യക്ഷനായി. പ്രകൃതി സംരക്ഷണം, വിദ്യാർഥികൾക്ക് പ്രഥമ  ശുശ്രൂഷ പരിശീലനം തുടങ്ങിയ പദ്ധതികൾക്കും ചടങ്ങിൽ തുടക്കമിട്ടു. ജനപ്രതിനിധികളും, നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും, രക്ഷിതാക്കളും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു