ജനകീയ ബ്രാന്‍ഡായ ക്യൂട്ടി സോപ്പ് വിപണിയിലെത്തിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രത്യേക ക്യാംപയിനുമായി നിര്‍മാതാക്കള്‍. ക്യൂട്ടി അറ്റ് ദി റേറ്റ് ടെന്‍ കേരള 2025 എന്ന പേരില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാംപയിനാണ് തുടക്കമായിരിക്കുന്നത്. കേരളത്തിലുടനീളം ശുചിത്വവുമായി ബന്ധപ്പെട്ട ക്യാംപയിനുകള്‍, കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിപുലമായ പദ്ധതി രൂപരേഖ തയ്യാറാക്കിയതായി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.പി.ഖാലിദ് പാലക്കാട് പറഞ്ഞു. എക്സ്ക്യൂട്ടീവ് ഡയറക്ടര്‍മാരായ ഇബ്രാഹിം ഖാലിദ്, ഇസ്മായില്‍ ഖാലിദ്, തുടങ്ങിയവര്‍ പങ്കെടുത്തു.