പാലക്കാട് കൊപ്പം പ്രഭാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പിന്‍റെ ഇറാം എഡ്യൂക്കേഷണൽ ആന്‍ഡ് വെൽഫെയർ ട്രസ്റ്റിന് കീഴിലുളള സ്‌കൂളുകളുടെ പത്താം വാർഷികാഘോഷമായ ഇറാം ഉത്സവിന് തുടക്കം. പ്രഭാപുരത്തെ ഇറാം ക്യാംപസിലാണ് രണ്ട് ദിവസത്തെ ആഘോഷ പരിപാടികൾ. മുഹമ്മദ് മുഹസിൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ഇറാം എഡ്യൂക്കേഷണൽ പ്രസിഡന്‍റും ഇറാം ഹോൾഡിങ്‌സ് ചെയർമാനുമായ സിദ്ധീഖ് അഹമ്മദ് അധ്യക്ഷതവഹിച്ചു.
പുതുതായി നിർമിച്ച ഹയർ സെക്കന്‍ഡറി ബ്ലോക്ക്, WHO CCET - AIMS പങ്കാളിത്തത്തിൽ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഫസ്റ്റ് എയ്‌ഡ് , സിപിആര്‍ പരിശീലനം, "എന്റെ തൈ എന്‍റെ വിദ്യാലയം" തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. WHO CCET സൗത്ത് ഈസ്റ്റ് ഏഷ്യ റീജണൽ നഴ്‌സിങ് ലീഡ്, രൂപ റാവത് സിംഘ്‌വി വിദ്യാർത്ഥികൾക്കിടയിൽ CPR പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ജനപ്രതിനിധികളും നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.