കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് കിയ അവതരിപ്പിക്കുന്ന പുത്തൻ വാഹനം സിറോസ് കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിലെ ഇഞ്ചിയോൺ കിയയിൽ നടന്ന ചടങ്ങിൽ ഇഞ്ചിയോൺ കിയ മാനേജിംഗ് ഡയറക്ടർ നയിം ഷാഹുലും കിയ ഏരിയ സെയിൽസ് മാനേജർ ആശിഷ് മാത്യൂസും ചേർന്നാണ് കിയ സിറോസ് വാഹനത്തെ അവതരിപ്പിച്ചത്. ആധുനിക സാങ്കേതിക വിദ്യയിലും, പുതിയ രൂപത്തിലും എത്തുന്ന ഈ വാഹനം ടെക് പ്രേമികൾക്കും നഗര യാത്രകളെ ഇഷ്ടപ്പെടുന്നവർക്കുമായി നിർമ്മിച്ച മോഡലാണ്. പനോരമിക് സൺ റൂഫ്, പതിനറോളം സുരക്ഷാ സംവിധാനങ്ങളുള്ള അടാസ് ലെവൽ ടു ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് എത്തിക്കുന്നത്. ആറു എയർ ബാഗുകൾ അടിസ്ഥാന മോഡലിൽ മുതൽ ഉൾപ്പെടുത്തി.1000സി സി ടർബോ പെട്രോൾ എൻജിനിലും, 1.5 ലിറ്റർ ഡീസൽ എൻജിനിലുമാണ് ഈ വാഹനം എത്തുന്നത്. ഓട്ടോമാറ്റിക്, മാനുൽ ഗിയറിലും ലഭ്യമാകും. ഫെബ്രുവരി 3 ന് വില പ്രഖ്യാപിക്കുന്ന വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു.