എല്‍ഐസി ഇന്ത്യ സതേണ്‍ സോണ്‍ 76–ാംമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സതേണ്‍ സോണല്‍ മാനേജര്‍ ജി.വെങ്കിട്ടരാമന്‍ ദേശീയപതാക ഉയര്‍ത്തി. സ്ത്രീകള്‍ക്കായുള്ള എല്‍ഐസിയുടെ ഭീമ സഖി പ്രോഗ്രാം കഴിഞ്ഞമാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോഞ്ച് ചെയ്തത്.
ഒരുമാസം കൊണ്ട് അന്‍പതിനായിരം പേരാണ് പ്രോഗ്രാമില്‍ ചേര്‍ന്നതെന്ന് സോണല്‍ മാനേജര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്കായി എല്‍ഐസി മിത്ര 2.ഒ എന്നപേരില്‍ എഐ ചാറ്റ് ബോട്ട് സംവിധാനവും വാട്സ്ആപ്പ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.