വമ്പന്‍ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി കൊച്ചിയില്‍ വനിത ഉത്സവ് ഷോപ്പിങ് മേള. 250 സ്റ്റാളുകളിലായി ആയിരകണക്കിന് ഉത്പന്നങ്ങളാണ് മേളയിലുള്ളത്. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് പുറമെ മികച്ച ഓഫറുകളോടെ ഇഷ്ടവാഹനങള്‍ സ്വന്തമാക്കാനുള്ള അവസരവും മേളയിലുണ്ട്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അടുത്ത മാസം പത്ത് വരെയാണ് വനിത ഉത്സവ് ഷോപ്പിങ് മേള. തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ അനുഭവപ്പെടുന്നത് വന്‍ തിരക്ക്. ഗൃഹോപകരണങ്ങള്‍ക്ക് 76 ശതമാനം വരെയാണ് വിലക്കുറവ്. മേളയുടെ ഇലകട്രോണിക്സ് ആന്‍ഡ് അപ്ലയന്‍സ് പാര്‍ട്ണറായ അജ്മല്‍ ബിസ്മിയുടെ സ്റ്റാളുകളിലാണ് ഈ വമ്പന്‍ ഓഫര്‍. ഗൃഹോപകരണങ്ങള്‍ക്ക് പുറമെ ഡിജിറ്റല്‍ ഗാഡ്ജറ്റുകളും അടക്കം എന്തും ഇവിടെ നിന്ന് സ്വന്തമാക്കാം. എഴുപതിനായിരം ചതുരശ്രഅടി വിസ്തീര്‍ണമുള്ള ശീതീകരിച്ച പവലിയനില്‍ കിട്ടാത്തതായി ഒന്നുമില്ല. പ്രമേഹമുള്ളവരുടെ രക്തത്തിലെ അളവ് നിയന്ത്രിക്കുന്ന ഉപകരണം മുതല്‍ പുത്തന്‍ കാര്‍ വരെ അത്യാകര്‍ഷകമായ ഓഫറില്‍ സ്വന്തമാക്കാം. ഓട്ടോ പവലിയനാണ് മറ്റൊരു ആകര്‍ഷണം.
ഉത്തരേന്ത്യയില്‍ നിന്നുള്ള വസ്ത്രങ്ങള്‍ രുചികൂട്ടുകള്‍ എന്നിവയുടെ വലിയ ശേഖരവും വനിത ഉത്സവിലുണ്ട്.
രുചിയൂറും ഭക്ഷണത്തിന്‍റെ കലവറയാണ് കുടുംബശ്രീ സ്റ്റാളുകള്‍. കലാപ്രേമികള്‍ക്ക് വൈകിട്ട് വിവിധ കലാപപരിപാടികളും സജ്ജം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒന്‍പത് മണിവരെയാണ് മേളയുടെ പ്രവര്‍ത്തനം. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ പതിനൊന്ന് മുതലാണ് പ്രവേശനം.