ആഗോള പ്രീമിയം ബ്രാന്‍ഡുകള്‍ക്കൊപ്പം ആപ്പിളിന്‍റെ പ്രമുഖ റീസെല്ലറായ ഇമാജിന്‍റെ മാതൃസ്ഥാപനമായ ആംപിള്‍ 'എന്‍റെ കേരളം, എന്‍റെ ഇമാജിന്‍' കാംപെയ്നുമായി രംഗത്ത്. കേരളത്തിനായി പ്രത്യേകം തയ്യാറാക്കിയ കാംപെയ്നിലൂടെ ആപ്പിളിന്‍റെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനും ആപ്പിളിന്‍റെ അതിനൂതന സാങ്കേതിക വിദ്യയെ അനുഭവിച്ചറിയാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. കേരളത്തിന്‍റെ ആത്മാവും ഹൃദയവും തൊട്ടറിഞ്ഞ് രൂപപ്പെടുത്തിയ കാംപെയ്ന്‍ സാംസ്കാരികത്തനിമ ചോരാതെയാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
ഏഴ് നഗരങ്ങളിലെ 12 സ്റ്റോറുകളിലൂടെ പകരം വയ്ക്കാനാവാത്ത ആപ്പിള്‍ അനുഭവങ്ങളാണ് സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് ഇമാജിന്‍ വാഗ്ദാനം ചെയ്യുന്നത്. താങ്ങാനാവുന്ന വിലയില്‍ ആപ്പിളിന്‍റെ പ്രീമിയം ടെക്നോളജി, കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് 'എന്‍റെ കേരളം, എന്‍റെ ഇമാജിന്‍'. കേരളത്തിന്‍റെ സാംസ്കാരികത്തനിമയോട് ഇഴുകിച്ചേര്‍ന്നാണ് ഈ കാംപെയിന്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്നതാണ് മറ്റൊരു സവിശേഷത.
പോക്കറ്റിലൊതുങ്ങുന്ന പണത്തിന് ആപ്പിളിന്‍റെ അതിനൂതന സാങ്കേതിക വിദ്യയെ കൂടെക്കൂട്ടാനുള്ള ഓഫറുകളാണ് ഇമാജിന്‍ മുന്നോട്ട് വയ്ക്കുന്നത്. ദിവസവും വെറും 53 രൂപ (നിബന്ധനകള്‍ക്ക് വിധേയം) അടവില്‍ ഐ ഫോണ്‍ 16 ഉം, ദിവസവും 107 രൂപ (നിബന്ധനകള്‍ക്ക് വിധേയം) അടച്ചാല്‍ മാക്ബുക്ക് എയര്‍ M3യും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുന്ന, ഈസി, നോ കോസ്റ്റ് ഇഎംഐ അടക്കമുള്ള വമ്പന്‍ ഓഫറാണ് ഇമാജിന്‍ അവതരിപ്പിക്കുന്നത്. മുന്‍പെങ്ങും ലഭിച്ചിട്ടില്ലാത്ത സുവര്‍ണാവസരം കൂടിയാണ് ഓഫര്‍.
ഇടപെടുന്ന സമൂഹത്തോട് ആഴത്തില്‍ ചേര്‍ന്ന് നിന്നുകൊണ്ട് തന്നെ ലോകോത്തര നിലവാരത്തിലുള്ള നൂതന സാങ്കേതിക വിദ്യ അവര്‍ക്ക് ലഭ്യമാക്കാന്‍ ഇമാജിനിലൂടെ സാധിക്കുമെന്നാണ് വിശ്വാസമെന്ന് ആംപിളിന്‍റെ ചീഫ് ബിസിനസ് ഓഫിസര്‍ പാര്‍ത്ഥ സാരഥി ഭട്ടാചാര്യ പറഞ്ഞു. പ്രാപ്യമായ വിലയില്‍ ആപ്പിളിന്‍റെ അതിനൂതന സാങ്കേതിക വിദ്യ കേരളത്തിലെ വീടുകളിലേക്ക് ഇമാജിനിലൂടെ ഞങ്ങളെത്തിക്കുകയാണ്. ഉപഭോക്താക്കളുടെ സന്തോഷത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നത് കൂടിയാണ് കാംപെയ്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്‍റെ തനത് പാരമ്പര്യവും ശോഭനമായ ഭാവിയും സമന്വയിക്കുന്ന ആഘോഷം കൂടിയാണ് 'എന്‍റെ കേരളം, എന്‍റെ ഇമാജിന്‍'. ആപ്പിളിന്‍റെ പകരം വയ്ക്കാനില്ലാത്ത അനുഭവം ഇമാജിന്‍റെ ഉപഭോക്തൃ സേവനത്തിലൂടെ, ഏറ്റവും ഊഷ്മളമായി അടുത്തറിയാനുമാകും. കേരളത്തിന്‍റെ സാംസ്കാരിക മൂല്യങ്ങളില്‍ നിന്ന് പ്രചോദിതമായ പത്ര, റേഡിയോ, ദൃശ്യ പരസ്യങ്ങള്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇതിന് പുറമെ കേരളത്തിന്‍റെ ദേശീയപാതയോരങ്ങളില്‍ വലിയ ഹോര്‍ഡിങുകളും സ്ഥാപിച്ചിട്ടുണ്ട്. ഹോര്‍ഡിങുകളിലേതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ മൊബൈലില്‍ ഒരു ഫൊട്ടോ എടുത്ത് @imaginebyAmple എന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നതിലൂടെ ഈ ആഘോഷത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. പണമിടപാടുകള്‍ക്കപ്പുറമുള്ള ഊഷ്മളമായ ബന്ധം കൂടി എന്‍റെ കേരളം, എന്‍റെ ഇമാജിനിലൂടെ അനുഭവിച്ചറിയാമെന്നതും കാംപെയിനിന്‍റെ പ്രത്യേകതയാണ്.
കേവലം ബിസിനസിനപ്പുറമാണ് കേരളവുമായുള്ള ബന്ധമെന്നും അത് കേരളത്തിന്‍റെ സംസ്കാരത്തോടും ആത്മാവിനോടും ഇഴുകിച്ചേര്‍ന്നതാണെന്നും കാംപെയിന്‍ അവതരിപ്പിച്ച് ചീഫ് മാര്‍ക്കറ്റിങ് ഓഫിസറായ നേഹ ജിന്‍ഡാല്‍ പറഞ്ഞു. എന്‍റെ കേരളം, എന്‍റെ ഇമാജിനിലൂടെ പാരമ്പര്യവും സാങ്കേതിക വിദ്യയും ഒന്നിക്കുകയാണ്. ഉല്‍പ്പനങ്ങള്‍ വിപണിയിലെത്തിക്കുന്നതിനപ്പുറം, ഹൃദ്യമായ ബന്ധങ്ങള്‍ക്ക് തുടക്കമിടുന്ന അര്‍ഥവത്തായ അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക കൂടിയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള 'ആപ്പിള്‍' വിദഗ്ധരാണ് ആംപിളിന്‍റെ ഇമാജിന്‍. 2004 മുതല്‍ ആപ്പിളിന്‍റെ പ്രീമിയം റീസെല്ലര്‍ കൂടിയായ ഇമാജിന്‍ ആപ്പിളിന്‍റെ എക്സ്ക്ലൂസീവ് റീട്ടെയില്‍ സ്റ്റോര്‍ ശൃംഖലയാണ്. സമാനതകളില്ലാത്ത സേവനവും പ്രീമിയം അനുഭവങ്ങളുമാണ് ഇമാജിന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്നത്. ഏറ്റവും പുതിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മുതല്‍ ഒറിജിനല്‍ ആക്സസറികളും പഴ്സണല്‍ വര്‍ക്ഷോപുകളും ഇമാജിന്‍ ലഭ്യമാക്കുന്നുണ്ട്. ആപ്പിളിനൊപ്പം പുതിയ കാര്യങ്ങള്‍ കണ്ടെത്താനും നിര്‍മിക്കാനും സ്വപ്നം കാണാനും ആളുകളെ പ്രേരിപ്പിച്ച് ഇമാജിന്‍ ശൃംഖല മുന്നേറുകയാണ്.
ലോകോത്തര ടെക്നോളജി രാജ്യമെങ്ങുമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 1996ലാണ് ആംപിള്‍ ഗ്രൂപ്പിന് തുടക്കമാകുന്നത്. ഒരൊറ്റ സ്പര്‍ശത്തിലൂടെ ജീവിതം ലളിതമാക്കുകയെന്നതായിരുന്നു ആംപിള്‍ കണ്ട സ്വപ്നം. അതിവേഗത്തിലാണ് പ്രീമിയം ഗ്ലോബല്‍ ബ്രാന്‍ഡുകളായ ആപ്പിള്‍, ബോസ്, അണ്ടര്‍ ആര്‍മര്‍, തുടങ്ങിയവയുടെ വിശ്വസ്ത പങ്കാളിയായി ആംപിള്‍ മാറിയത്. ഇന്ത്യയിലെ ആദ്യ ആപ്പിള്‍ പ്രീമിയം റീസെല്ലര്‍ സ്റ്റോറുള്‍പ്പടെ രാജ്യമെങ്ങുമായി 100 റീടെയില്‍ സ്റ്റോറുകളാണ് ആംപിളിനുള്ളത്. ഏറ്റവും പുതിയ ടെക്നോളജിക്കൊപ്പം മറ്റെങ്ങും ലഭിക്കാത്ത ഉപഭോക്തൃസേവനം കൂടിയാണ് ആംപിള്‍ നല്‍കുന്നത്.