പോണോഗ്രാഫി ആപ്പ് സ്റ്റോറിൽ അനുവദിക്കില്ല എന്ന നിര്‍ബന്ധം എല്ലാക്കാലവും ആപ്പിളിനുണ്ടായിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയനിലെ മാറ്റങ്ങൾ കാരണം സ്വതന്ത്ര ആപ്പ് സ്റ്റോറുകൾ ആരംഭിക്കാനുള്ള അനുവാദം നല്‍കേണ്ടിവന്നു. AltStore PAL സ്റ്റോറിൽ ആദ്യത്തെ പോൺ ആപ്പ് വന്നത് വലിയ കോലാഹലത്തിനാണ് കാരണമായത്. യൂറോപ്യൻ കമ്മീഷൻ കൊണ്ടുവന്ന നിയമങ്ങൾ ഐഫോണിൽ പോൺ ആപ്പുകളുടെ ആരംഭത്തിന് കാരണമാകുമെന്ന് കമ്പനി നേരത്തെ പ്രവചിച്ചിരുന്നു.ഫെബ്രുവരി 3നാണ് ഹോട്ട് ടബ് എന്ന പോണ്‍ ആപ്പ് ലോഞ്ച് ചെയ്യുന്നത്. ഇതിന് പിന്നാലെ, ഡിജിറ്റൽ മാർക്കറ്റ്‌സ് ആക്ടിനെതിരെ ശക്തമായ വിമര്‍ശനവുമായി ആപ്പിള്‍ രംഗത്തുവന്നിരുന്നു. ഹോട്ട് ടബ് എന്ന പുതിയ ആപ്പ് ആപ്പിളിന്‍റെ തന്നെ AltStore PALഎന്ന ബദല്‍ ആപ്പ് സ്റ്റോർ വഴിയാണ് ലഭ്യമാക്കിയത്. രാഷ്ട്രീയക്കാര്‍ മെറ്റ, മറ്റ് കമ്പനികള്‍ എന്നിവര്‍ നടപ്പിലാക്കിയ നയങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായി ഈ ആപ്പ് ആവശ്യമാണെന്നായിരുന്നു AltStore ന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിയുന്നത്ര പിന്തുണ അവര്‍ ഉപഭോക്താക്കളില്‍ നിന്നും ആവശ്യപ്പെടുകയും ചെയ്തു.
ഹോട്ട് ടബ് ആപ്പിളിന്‍റെ സ്വന്തം ആപ്പല്ല. ഇത് മറ്റൊരു ആപ്പ് സ്റ്റോർ വഴി ലഭ്യമാകുന്ന ആപ്ലിക്കേഷനാണ് പോണ്‍ ഹബ്, എക്സ് വിഡിയോസ്, എക്സ് എന്‍ എക്സ്, എക്സ് ഹാംസ്റ്റര്‍ ഉൾപ്പെടെയുള്ള അശ്ലീല വെബ്സൈറ്റുകളിലെ വീഡിയോകൾ iOS ഉപയോക്താക്കൾക്ക് ഈ ആപ്പ് ഉപയോഗിച്ച് തിരയാനും പ്ലേ ചെയ്യാനും സാധിക്കും. ഈ വെബ്സൈറ്റുകള്‍ നേരത്തേ തന്നെ ഇന്റർനെറ്റിൽ ലഭ്യമായിരുന്നുവെങ്കിലും, DMA (ഡിജിറ്റൽ മാർക്കറ്റ്‌സ് ആക്ട്) അനുസരിച്ച് യൂറോപ്പിൽ ആപ്പ് ഉപയോഗിച്ച് iPhones, iPads എന്നിവയിൽ ഡൗൺലോഡ് ചെയ്യാനുള്ള അവസരം നല്‍കുക എന്നതായിരുന്നു ആപ്പിളിന്‍റെ പ്ലാന്‍.
യുറോപ്യൻ യൂണിയനാണ് ആപ്പിളിനോട് മറ്റ് ആപ്പുകളും ഉപയോഗിക്കാൻ സൗകര്യമൊരുക്കണമെന്ന് നിർദേശിച്ചത്. ആപ്പ് സ്റ്റോറിലെ ആപ്പുകൾ മാത്രം ഉപയോഗിക്കേണ്ടി വരുന്നതായി ഉപഭോക്താക്കൾക്ക് പരാതി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ആപ്പുകൾ അനുവദിച്ചുകൊണ്ടുള്ള നീക്കവുമായി ആപ്പിള്‍ അധികൃതര്‍ രംഗത്തുവന്നത്. ഐ ഒ എസ് ഉപഭോക്താക്കളുടെ ബദല്‍ ആപ്പ് സ്റ്റോറായ Altstore വഴിയാണ് പോണ്‍ ആപ്പ് ഐഫോണുകളിലും ഐപാഡുകളിലും ലഭ്യമാവുക. എന്നാല്‍ യൂറോപ്യന്‍ മാര്‍ക്കറ്റിലുള്ളവര്‍ക്ക് മാത്രമേ ഹോട്ട് ടബ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. യൂറോപ്പിന്റെ ഡിജിറ്റൽ മാർക്കറ്റ്‌സ് ആക്ട് (DMA) ഉൾപ്പെടെയുള്ള എല്ലാ അംഗീകൃത നടപടികളും പൂർണ്ണമായി പിന്തുടർന്നാണ് ആപ്പ് പുറത്തിറക്കിയത്.നിലവില്‍ ആപ്പ് സൗജന്യമായാണ് ലഭിക്കുക.എന്നാല്‍ ആപ്പിള്‍ ഈ നീക്കത്തെ എതിര്‍ത്തു. 'ഇത്തരം കടുത്ത അശ്ലീല ആപ്പുകൾ യൂറോപ്യൻ യൂണിയൻ ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, ഉണ്ടാക്കുന്ന സുരക്ഷാ അപകടങ്ങളെ കുറിച്ച് ഞങ്ങൾക്ക് ദീർഘമായി ആശങ്കയുണ്ട്. നമ്മുടെ ഇക്കോസിസ്റ്റം ലോകത്തിലെ ഏറ്റവും മികച്ചതാക്കാൻ ഞങ്ങൾ ദശകങ്ങളായി ചെയ്ത കഠിനപ്രയത്‌നത്തെ ഇത് തകർക്കുകയും ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും'. ആപ്പിള്‍ പറഞ്ഞു.
പരസ്യങ്ങളില്ലാത്ത സ്വകാര്യവും സുരക്ഷിതവുമായ അനുഭവം വാഗ്ദാനം ചെയ്യുന്ന അശ്ലീല ആപ്പെന്നാണ് ഹോട്ട് ടബിന്‍റെ പരസ്യവാചകം തന്നെ.TechCrunch ന്‍റെ റിപ്പോർട്ട് പ്രകാരം, ഹോട്ട് ടബ് ആപ്പിന്റെ വിവരണം ഇങ്ങനെയാണ്; "പരസ്യങ്ങളോ ട്രാക്കിംഗോ ഇല്ലാതെ, സ്വകാര്യവും സുരക്ഷിതവുമായ രീതിയിൽ മുതിർന്നവർക്കായുള്ള ഉള്ളടക്കം ബ്രൗസ് ചെയ്യാൻ ഈ ആപ്പ് അവസരമൊരുക്കുന്നു. മനോഹരമായ ഡിസൈൻ, നേറ്റീവ് അനുഭവം എന്നിവ ഇതിന്‍റെ പ്രത്യേകതയാണ്. നന്നായി ആലോചിച്ച് നിര്‍മിച്ച ആപ്പ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായാണ് ലഭിക്കുക.' ഇങ്ങനെയൊക്കെയാണെങ്കിലും ആപ്പ് അശ്ലീല വെബ്സൈറ്റുകൾക്കുള്ള ഒരു നേറ്റീവ് ആൾട്ടർനേറ്റീവ് ആയി തന്നെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പരസ്യങ്ങൾ, ട്രാക്കറുകൾ, അനാവശ്യ പോപ്പ്-അപ്പുകൾ എന്നിവയില്ലാത്ത ഒരു മികച്ച അനുഭവം ആപ്പ് ലഭ്യമാക്കുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ബില്‍റ്റ് ഇന്‍ സേര്‍ച്ച്, ജെസ്ചര്‍ കണ്ട്രോള്‍, കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്ന സെറ്റിങ്സുകള്‍,അഡ്വാൻസ്ഡ് സെർച്ച്, ഫിൽട്ടറിംഗ്, സബ്സ്ക്രൈബര്‍മാര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ തുടങ്ങിയ ഫീച്ചറുകളോടെയാണ് ആപ്പ് പുറത്തിറങ്ങുന്നത്.