walkathon

TOPICS COVERED

ആരോഗ്യത്തിന്റെ ചുവടുകള്‍ക്കപ്പുറം ചലനപരിമിതിയുള്ളവര്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഫുട്‌വെയര്‍ ബ്രാന്‍ഡായ വാക്കറൂ സംഘടിപ്പിച്ച കൊച്ചി വാക്കത്തോണ്‍ 2025 നടന്നു. അയ്യായിരത്തി ഇരുന്നുറോളം പേരാണ് വാക്കത്തോണില്‍ പങ്കെടുത്തത്. അഞ്ച് കിലോമീറ്റര്‍, മൂന്നു കിലോമീറ്റര്‍ എന്നീ വിഭാഗങ്ങളിലായാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രോസ്തെറ്റിക് വിഭാഗത്തിനായി സമാഹരിച്ച തുകയും പരിപാടിയില്‍ കൈമാറി. വാക്കറൂ ഡയറക്ടര്‍ ശശി, എം.ഡി വി.നൗഷാദ്, കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ.ജോസ്, ടൈ കേരള മുന്‍ പ്രസിഡന്റ് അജിത് മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു.  

ENGLISH SUMMARY:

WALKATHON 2025, organized by leading footwear brand Walkaroo in Kochi, aimed at supporting the mobility-challenged. Over 5,200 participants joined the event, held in 5 km and 3 km categories. Funds raised were donated to the Prosthetic Department of Ernakulam General Hospital. Walkaroo Director Shashi, MD V. Noushad, KSSIA State Vice President P.J. Jose, and former TIE Kerala President Ajith Muppan attended the event.