AI Generated Image
ലോകത്തിലെ പ്രധാന സ്വര്‍ണ ഉപഭോഗ രാജ്യമാണെങ്കിലും വിലയില്‍ മുന്നിലാണ് ഇന്ത്യ. ഇന്ത്യയേക്കാള്‍ വില കുറഞ്ഞ നിരവധി വിപണി വിവിധ രാജ്യങ്ങളിലുണ്ട്. ഇത്തരത്തിലൊന്നാണ് യുഎഇ. സ്വര്‍ണ വില താരതമ്യം ചെയ്യുമ്പോള്‍ കേരളത്തേക്കാള്‍ വലിയ വ്യത്യാസം ദുബായിലെ സ്വര്‍ണ വിലയിലുണ്ട്. പവന് إ2,612 ദിര്‍ഹമാണ് ദുബായിലെ വില. 61,937 രൂപയോളം വരുമിത്. കേരളത്തില്‍ ഇന്ന് 63,920 രൂപയാണ് സ്വര്‍ണ വില.
ദുബായിലെ കുറഞ്ഞ നികുതിയാണ് വില വ്യത്യാസത്തിന് കാരണം. ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാാണെങ്കില്‍ ആറു ശതമാനം കസ്റ്റംസ് നികുതി നല്‍കണം. ഇതിനൊപ്പം ജിഎസ്ടിയും ഇന്ത്യയില്‍ സ്വര്‍ണത്തിന് ഈടാക്കും ഇതെല്ലാമാണ് വിലയിലെ വ്യത്യാസത്തിന് കാരണം. ഈ വില വ്യത്യാസം കണക്കിലെടുത്ത് കൂടുതല്‍പേര്‍ ദുബായ് അടക്കമുള്ള വിപണിയില്‍ നിന്നും കേരളത്തിലേക്ക് സ്വര്‍ണം കൊണ്ടുവരാറുണ്ട്.
ഒരു പരിധിയില്‍ കൂടുതല്‍ അളവില്‍ സ്വര്‍ണം വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുവദിയില്ല. ഒരു വ്യക്തിക്ക് ആഭരണമായോ സ്വര്‍ണ കട്ടിയായ പരമാവധി ഒരു കിലോ സ്വര്‍ണമാണ് വിദേശത്ത് നിന്നും നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ നികുതിയില്ലാതെ കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്‍റെ പരിധി വ്യത്യസ്തമാണ്.
കുറഞ്ഞത് ആറു മാസമെങ്കിലും വിദേശത്ത് താമസിച്ച് തിരികെ എത്തുന്ന പുരുഷന് 20 ഗ്രാം വരെ ആഭരണങ്ങള്‍ നികുതിയടയ്ക്കാതെ കൊണ്ടുവരാന്‍ സാധിക്കും. ഇതിന്‍റെ പരമാധിമൂല്യം 50,000 രൂപയില്‍ കൂടാനും പാടില്ല. സ്ത്രീകളായ യാത്രക്കാര്‍ക്ക് 40 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാം. ഇതിന്റെ മൂല്യം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ലെന്നാണ് ചട്ടം.
ഇന്ത്യയിലേക്ക് വിദേശ നാണ്യം കൊണ്ടുവരുന്നതിന് പരിധികളൊന്നുമില്ല. എന്നാല്‍ ചില ഘട്ടങ്ങളില്‍ കണക്ക് വെളിപ്പെടുത്തണമെന്ന് മാത്രം. കറന്‍സിയായി കൊണ്ടുവരുന്ന തുക 5,000 ഡോളറില്‍ കൂടുതലാണെങ്കിലോ മൊത്തം വിദേശനാണ്യം 10,000 ഡോളര്‍ കടക്കുകയാണെങ്കിലോ കണക്ക് കാണിക്കേണ്ടി വരും. ഇന്ത്യന്‍ കറന്‍സി ഇറക്കുമതി ചെയ്യുന്നത് അനുവദനീയമല്ല. വിദേശത്ത് നിന്ന് മടങ്ങിവരുന്ന ഇന്ത്യക്കാര്‍ക്ക് 25,000 രൂപ വരെ ഇന്ത്യന്‍ കറന്‍സി കൊണ്ടുവരാം.