ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് ഒരു കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങൾ വാങ്ങി നൽകി കെ ഡി എച്ച് പി കമ്പനിയും ടാറ്റ സസ്റ്റെയ്നബിലിറ്റി ഗ്രൂപ്പും. സ്ലീപ്പിങ് ബാഗുകൾ, ലൈറ്റുകൾ, എമർജൻസി ലൈറ്റുകൾ തുടങ്ങി 22 തരം സുരക്ഷ ഉപകരണങ്ങളാണ് നൽകിയത്. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കെ ഡി എച്ച് പി കമ്പനി എംഡി കെ.മാത്യു ഏബ്രഹാം ഉപകരണങ്ങൾ ജില്ല കലക്ടർ വി.വിഗ്നേശ്വരിക്ക് കൈമാറി. ടാറ്റാ സൺസ് ക്ലസ്റ്റർ ഹെഡ് ശ്രീരംഗ് ദാവ്ലെ, ടാറ്റ സസ്റ്റെയ്നബിലിറ്റി ഗ്രൂപ്പ് മാനേജർ സുമേധ്, കെഡിഎച്ച്പി കമ്പനി സീനിയർ മാനേജർ ജോസഫ് കണ്ടോത്ത്, ഡപ്യൂട്ടി ജനറൽ മാനേജർ സൻജിത്ത് രാജു, അജയ് കുമാർ, ഹസാർഡ് അനലിസ്റ്റ് ടി.ആർ.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.