പ്രമുഖ ഡിജിറ്റൽ ഉപകരണ വിതരണക്കാരായ ഓക്സിജൻ ഗ്രൂപ്പിന്റെ ലക്കി ഡ്രോയിലൂടെ 25 ഉപഭോക്താകൾക്ക് കാറുകൾ സമ്മാനിച്ചു. കോട്ടയത്ത് നടന്ന ചടങ്ങിൽ സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവനും മറ്റ് മുഖ്യാതിഥികളും ചേർന്ന് ഭാഗ്യശാലികളെ തിരഞ്ഞെടുത്തു. ഓണക്കാലം മുതൽ ഓക്സിജൻ ഗ്രൂപ്പിന്റെ വിവിധ ഷോറൂമുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയവരിൽ നിന്നാണ് ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്. ലക്കിഡ്രോ നേരിട്ട് കാണാൻ നൂറുകണക്കിന് ഉപഭോക്താക്കളുമെത്തി.. കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്, എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഓക്സിജൻ സി.ഇ.ഒ ഷിജോ കെ.തോമസ് തുടങ്ങിയവർ പങ്കെടുത്തു. വരും സീസണുകളിലും ആകർഷകമായ ഓഫറുകളും ലക്കിഡ്രോകളും ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുമെന്ന് ഓക്സിജൻ ഗ്രൂപ്പ് അറിയിച്ചു.