oxygen-car

TOPICS COVERED

പ്രമുഖ ഡിജിറ്റൽ ഉപകരണ വിതരണക്കാരായ ഓക്സിജൻ ഗ്രൂപ്പിന്റെ ലക്കി ഡ്രോയിലൂടെ 25 ഉപഭോക്താകൾക്ക് കാറുകൾ സമ്മാനിച്ചു. കോട്ടയത്ത് നടന്ന ചടങ്ങിൽ സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവനും മറ്റ് മുഖ്യാതിഥികളും ചേർന്ന് ഭാഗ്യശാലികളെ തിരഞ്ഞെടുത്തു. ഓണക്കാലം മുതൽ ഓക്സിജൻ ഗ്രൂപ്പിന്റെ വിവിധ ഷോറൂമുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയവരിൽ  നിന്നാണ് ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്. ലക്കിഡ്രോ നേരിട്ട് കാണാൻ നൂറുകണക്കിന് ഉപഭോക്താക്കളുമെത്തി.. കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്, എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഓക്സിജൻ സി.ഇ.ഒ ഷിജോ കെ.തോമസ് തുടങ്ങിയവർ പങ്കെടുത്തു. വരും സീസണുകളിലും ആകർഷകമായ ഓഫറുകളും ലക്കിഡ്രോകളും ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുമെന്ന് ഓക്സിജൻ ഗ്രൂപ്പ് അറിയിച്ചു. 

ENGLISH SUMMARY:

Oxygen Group, a leading digital equipment distributor, awarded cars to 25 lucky customers through a grand lucky draw. The event, held in Kottayam, was attended by Minister V.N. Vasavan and other dignitaries. Customers who purchased products from Oxygen Group showrooms since Onam were eligible for the draw. Hundreds of customers gathered to witness the event. The company announced more attractive offers and lucky draws in upcoming seasons.