ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് വെയിറ്റ് ആൻഡ് ഈസി ടു ഡ്രെപ്പ് സാരിയായ രാജ് ഖരാന അവതരിപ്പിച്ച് കല്യാൺ സിൽക്സ്. കൊച്ചി കല്യാൺ സിൽക്സ് ഷോറൂമിൽ നടന്ന ചടങ്ങിൽ രാജ് ഖരാനയുടെ ലോഗോ ടി.ജെ.വിനോദ് എം.എൽ.എ പ്രകാശനം ചെയ്തു. ബ്രൈഡൽ സാരി ഫാഷൻ ഷോയും ഇതോടൊപ്പം നടന്നു. സെൻട്രൽ ACP സി.ജയകുമാർ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ വർധിനി പ്രകാശ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. എട്ടു മാസത്തോളം നീണ്ട പരിശ്രമമാണ് രാജ് ഖരാന യാഥാർഥ്യമാക്കാൻ വേണ്ടിവന്നതെന്ന് കല്യാൺ സിൽക്സ് മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ പറഞ്ഞു.