സ്ത്രീകള്‍ക്കായി പുതിയ കലക്‌ഷന്‍സ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ലവേസ് ലേഡീസ് ആന്‍ഡ് കിഡ്സ് ഇന്നര്‍വെയറേഴ്സ്. പ്രീമിയം ഇന്നർവെയർ ബ്രാൻഡ് ആയ ലവേസിന്‍റെ ലോഗോ പ്രകാശനം സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിച്ചു. ക്വാളിറ്റിയിലും പെര്‍ഫെക്‌ഷനിലും മുന്നിട്ട് നില്‍ക്കുന്ന ലവേസ് ലേഡീസ് ആന്‍ഡ് കിഡ്സ് ഇന്നര്‍വെയറേഴ്സ് ഇതിനോടകം ഉപഭോക്താക്കളുടെയിടയിൽ സ്വീകാര്യത നേടി കഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ലവേസ് മാനേജിങ് ഡയറക്ടർ ടി. വി. അനസ്, ഡയറക്ടർമാരായ ജദീറ, നുമ ഫാത്തിമ, ഫൈസൽ, സെയിൽസ് മാനേജർ അരുൺ എന്നിവർ പങ്കെടുത്തു.