മലബാർ മേഖലയിലെ മൂന്നു ജില്ലകളിലായി പതിനൊന്നു പുതിയ ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലാണ് പുതിയ ശാഖകൾ തുറന്നത്. ബാങ്കിന്റെ കോഴിക്കോട് സോണൽ ഓഫീസിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ ഉദ്‌ഘാടനം നിർവ്വഹിച്ചു. പുതിയ ബ്രാഞ്ചുകൾ തുറക്കുന്നതിലൂടെ ഡിജിറ്റല്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി മാനുഷിക പരിഗണനകള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് ലക്ഷ്യമെന്ന് ശാലിനി വാര്യർ പറഞ്ഞു.