ടെലി കമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ ഐപിടിവി സേവനങ്ങളില്‍ മനോരമ മാക്‌സും. ഉപഭോക്താക്കള്‍ക്ക് മികച്ച ബിഗ് സ്‌ക്രീന്‍ കാഴ്ചാനുഭവമാണ് ഐപിടിവി സേവനങ്ങളിലൂടെ ലഭിക്കുക.
മനോരമ മാക്‌സ് കൂടാതെ സണ്‍നെക്സ്റ്റ്, സോണി ലൈവ്, സീ5, നെറ്റ്ഫ്‌ളിക്‌സ്, ആപ്പിള്‍ ടിവി+, ആമസോണ്‍ പ്രൈം ഉള്‍പ്പെടെ 600 ജനപ്രിയ ഒ.ടി.ടി ചാനലുകളും വൈ-ഫൈ സേവനം അടക്കം 29 സ്ട്രീമിങ് ആപ്ലിക്കേഷനുകളില്‍ നിന്നുള്ള ഉള്ളടക്കവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
599 രൂപ മുതലാണ് പ്ലാനുകള്‍ . പ്രാരംഭ ഓഫര്‍ എന്ന നിലയില്‍, എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി ലഭ്യമാകുന്ന ഐപിടിവി പ്ലാനുകള്‍ വാങ്ങിയാല്‍ 30 ദിവസം വരെ സൗജന്യ സേവനം ലഭിക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു.