ഡി.ഡി.ആര്‍.സിയുടെ പുതിയ ലാബ് ഇരിങ്ങാലക്കുടയില്‍ മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്കു സമീപമാണ് പുതിയ ലാബ് തുറന്നത്. ഓട്ടോമേറ്റഡ് ലാബിന്‍റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. മൂവായിരത്തിയഞ്ഞൂറില്‍പരം രക്ത പരിശോധനകള്‍ ലാബില്‍ ലഭ്യമാണ്. വീട്ടില്‍ എത്തി രക്തപരിശോധന നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.