കാഴ്ചാ പരിമിതിയിലും ഫോണിലും ലാപ്ടോപിലും ലഭ്യമായ TalkBack ഉപയോഗിച്ച് ഡോക്ടറേറ്റ് നേടിയ അധ്യാപികയുണ്ട്. ആഗ്രഹങ്ങൾ കൊണ്ട് ജീവിതത്തെ തന്‍റെ വഴിയ്ക്ക് അടുപ്പിച്ച തൃശൂർക്കാരിയായ ജിബി ജോസ്
ജന്മന കാഴ്ചാ പരിമിതികൾ ഉണ്ടായിരുന്ന ജിബി ജോസിന് പഠിക്കാൻ വളരെ ഇഷ്ടമായിരുന്നു. ജിബിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ഡോക്ടറേറ്റ് നേടുകയെന്നത് അവസാനം പുന്നത്തൂർ നാട് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് സ്വന്തമാക്കുകയും ചെയ്തു. കുറെ നാളത്തെ അദ്ധ്വാനത്തിന്റെ കഷ്ടപ്പാടിന്‍റെയും ഫലമായിരുന്നു നേടീയെടുത്ത ഡോക്ടറേറ്റ്.
അധ്യാപക ദമ്പതികളായ പുലിക്കോട്ടിൽ ജോസ് മാസ്റ്ററുടെയും ബ്ലെസി ടീച്ചറുടെയും മകളായ ജിബി പെരുവല്ലൂർ പെരുവല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ അധ്യാപികയാണ്. ജീവിതയാത്രയിൽ മാതാപിതാക്കളുടെ സഹായം ആണ് ജിബിക്ക് വലിയ ലക്ഷ്യങ്ങൾ നേടാൻ പ്രാപ്തയാക്കിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹിസ്റ്ററിയിൽ റാങ്ക് നേടിയിരുന്ന ജിബി കുട്ടികാലം മുതലേ സ്വപ്നങ്ങളെ കൂടെ കൂട്ടിയിരുന്നു.