ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമായ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് മൂന്ന് ആംബുലൻസുകൾ കൈമാറി. ഒറ്റപ്പാലത്തു നടന്ന ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എംപി വിതരണോദ്ഘാടനം നിർവഹിച്ചു. കൊപ്പം, ലക്കിടി, ശ്രീകൃഷ്ണപുരം പഞ്ചായത്തുകളിലെ പാലിയേറ്റീവ് സെന്ററുകൾക്കാണ് ആംബുലൻസുകൾ നൽകിയത്.
സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട ഇടപെടലുകൾ നടത്തുന്ന പഞ്ചായത്തുകളെയാണ് ആംബുലൻസുകൾ നൽകുന്നതിനായി പരിഗണിച്ചത്. മുഹമ്മദ് മുഹ്സിൻ എംഎൽഎ വിശിഷ്ടാതിഥിയായി. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി, പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി, വാണിയംകുളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗംഗാധരൻ, കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ടി.പി.രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.