mammootty-elance-learning-brand-ambassador

TOPICS COVERED

കോമേഴ്സ് വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ ഇലാന്‍സ് ലേര്‍ണിങിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. പരിചയസമ്പന്നരായ അധ്യാപകര്‍ക്കൊപ്പം മമ്മൂട്ടി കൂടി എത്തുമ്പോള്‍ കോമേഴ്സ് വിദ്യാഭ്യാസ രംഗത്ത് വലിയൊരുമാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് ഇലാന്‍സ്. ഏഴ് വര്‍ഷം കൊണ്ട് ACCA, CMA, CA കോഴ്സുകളിലായി ഇരുപതിനായിരത്തിലധികം റിസല്‍ട്ടുകള്‍ ഇലാന്‍സിന്‍റെ നേട്ടമാണ്. കേരളത്തില്‍ മൂന്ന് ഓഫ്‌ലൈന്‍ ക്യാമ്പസുകളും സംസ്ഥാനത്തിന് പുറത്ത് രണ്ട് ക്യാമ്പസുകളും ഉടന്‍ ആരംഭിക്കുമെന്ന് ഇലാന്‍സ് ഫൗണ്ടറും സി.ഇ.ഒയുമായ പി.വി.ജിഷ്ണു കോഴിക്കോട്ട് പറഞ്ഞു.

ENGLISH SUMMARY:

Actor Mammootty has been announced as the brand ambassador of Elance Learning, a leading institution in commerce education. With experienced faculty and Mammootty's association, Elance aims to bring significant changes to the field. Over the past seven years, the institute has achieved more than 20,000 results in ACCA, CMA, and CA courses. Founder and CEO P.V. Jishnu stated that three offline campuses will be launched in Kerala, along with two more outside the state.