ഭക്ഷ്യമേഖലയിലെ പ്രമുഖ ബ്രാന്‍ഡായ ഹാപ്പി ഫുഡ് പ്രൊഡക്ടിന്റെ പുതിയ ഉൽപ്പന്നമായ ‘NO ഷുഗർ NO സാൾട്ട് ’ പീനട്ട് ബട്ടർ പുറത്തിറക്കി. പഞ്ചസാരയോ ഉപ്പോ ചേർക്കാതെ തയ്യാറാക്കിയ പീനട്ട് ബട്ടർ എന്നതാണ് ഇതിന്‍റെ പ്രത്യേകത. കൃത്രിമ ചേരുവകള്‍ ചേർക്കാതെ നൂറുശതമാനം വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടറിന്റെ നിർമ്മാണമെന്ന് ഉല്‍പാദകര്‍ അവകാശപ്പെടുന്നു. കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമുൾപ്പെടെയുള്ള എല്ലാ സ്റ്റോറുകളിലും NO ഷുഗർ NO സാൾട്ട് പീനട്ട് ബട്ടർ ലഭ്യമാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.