മലപ്പുറം എടപ്പാളിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. സിനിമാതാരം ആസിഫ് അലിയും മൈജി ചെയർമാൻ എ.കെ.ഷാജിയും ചേർന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
എടപ്പാളിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗാഡജറ്റ്സ് ആന്‍ഡ് ഹോം അപ്ലൈൻസ് സ്ഥാപനമാണ് ഉദ്ഘാടനം ചെയ്തത് . ആധുനികതക്കൊപ്പം ഗുണമേന്മയും ഒരുമിക്കുന്ന മൈജി ഫ്യൂച്ചർ ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്. വിലക്കുറവുമുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം മൈജി ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതമായ ഹൈടെക് റിപ്പയർ & സർവീസും മൈജിയിൽ ലഭ്യമാണ്.