മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആർട്ടിസ്ട്രി സ്റ്റോർ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. എം.ജി റോഡിലെ ആർട്ടിസ്ട്രി സ്റ്റോർ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. വധുവിന് ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം സജ്ജീകരിച്ച വെഡിങ് അറീനയും ആഭരണങ്ങൾ കസ്റ്റമൈസ് ചെയ്യാനുള്ള ബിസ്പോക് സ്യൂട്ടും മറ്റ് ഷോറൂമുകളിലെ ആഭരണങ്ങൾ വെർച്വലായി തെരഞ്ഞെടുക്കാനുള്ള സൗകര്യവും ആർട്ടിസ്ട്രി സ്റ്റോറിലുണ്ട്.
മൈൻ ഡയമണ്ട്, ഇറ അൺകട്ട് ഡയമണ്ട്, ഹെറിറ്റേജ് ജ്വല്ലറി കളക്ഷൻ, ഹാന്റ് ക്രാഫ്റ്റഡ് ജ്വല്ലറി തുടങ്ങിയവയുടെ പുതിയ കളക്ഷൻസ് സ്റ്റോറിൽ ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വിവിധ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ടിന്റെ വിലയിൽ 25% ഡിസ്കൗണ്ടും സ്വർണം, ജെം സ്റ്റോൺ, അൺ കട്ട് ജ്വല്ലറി എന്നിവയുടെ പണിക്കൂലിയിൽ 25% കിഴിവും ലഭിക്കും. ഓഫറുകൾ ഈ മാസം 15 വരെയുണ്ടാകും.