eyecare

TOPICS COVERED

കൊച്ചി കടവന്ത്രയിലെ ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക സര്‍ജിക്കല്‍, പേഷ്യന്‍റ് കെയര്‍ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. നൂതന സൗകര്യങ്ങളുള്ള തിയറ്ററുകള്‍, ഐസിയു കിടക്കകള്‍, ഡേ-കെയര്‍ യൂണിറ്റുകള്‍, ഇന്‍-പേഷ്യന്‍റ് പ്രീമിയം മുറികള്‍ തുടങ്ങിയവ ഉൾപ്പെട്ടതാണ് പുതിയ കെട്ടിടത്തിലെ സംവിധാനങ്ങൾ. ടെലി മെഡിസിൻ സേവനങ്ങളും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഷീല കൊച്ചൗസേപ്പ് പരിപാടിയിൽ പങ്കെടുത്തു.

ENGLISH SUMMARY:

Giridhar Eye Institute in Kochi launches an advanced surgical and patient care facility with modern ICUs, operation theatres, and telemedicine services. The facility was inaugurated by Kochouseph Chittilappilly.