പ്രതീകാത്മക ചിത്രം.

പ്രതീകാത്മക ചിത്രം.

TOPICS COVERED

എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഇനി ചെലവ് കൂടും. പണമിടപാടുകൾക്ക് ഈടാക്കുന്ന ഇൻറർചെയ്ഞ്ച് ഫീയിൽ വർധനവ് ആവശ്യപ്പെട്ട് എടിഎം ഓപ്പറേറ്റർമാരുടെ സംഘടന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നാഷണൽ പെയ്മെൻറ് കോർപ്പറേഷനും കത്തയച്ചു. ബിസിനസിലേക്ക് കൂടുതൽ ഫണ്ട് എത്തിക്കാനാണ് ഫീസ് വർധന ആവശ്യപ്പെടുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി വ്യക്തമാക്കി. ഇൻറർചെയ്ഞ്ച് ഫീ ഇടപാടൊന്നിന് 23 രൂപ വരെയായി ഉയർത്തണമെന്നാണ് സംഘടനയുടെ ആവശ്യം. ഇത് നടപ്പായാൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന നിരക്കും ഉയരും. 

കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ബാങ്കുകൾ തമ്മിൽ ഈടാക്കുന്ന ചാർജാണ് ഇൻറർചെയ്ഞ്ച് ഫീസ്. എ എന്ന ബാങ്കിൻറെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്ന വ്യക്തി, ബി എന്ന ബാങ്കിൻറെ എടിഎം ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ എ എന്ന ബാങ്ക് ബി യ്ക്ക് നൽകുന്ന ഫീസാണിത്. രണ്ട് വർഷം മുൻപാണ് റിസർവ് ബാങ്ക് ഇൻറർചെയ്ഞ്ച് ഫീസ് വർധിപ്പിച്ചത്. നിലവിൽ 21 രൂപയാക്കി ഉയർത്തണമെന്നാണ്  കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ആവശ്യപ്പെടുന്നത്. 23 രൂപ വരെ ഉയർത്തണമെന്ന് മറ്റു ചില സംഘടനകളും ആവശ്യം ഉന്നയിക്കുന്നുണ്ട്. 

2021 ൽ അവസാനമായി ഇൻറർചെയഞ്ച് ഫീ വർധിപ്പിച്ച സമയത്ത് 15 രൂപയിൽ നിന്ന് 17 രൂപയായിട്ടായിരുന്നു വർധനവ്. അതേസമയം, ഇൻറർചെയഞ്ച് ഫീസായി പരമാവധി ഈടാക്കാവുന്ന തുക 20 രൂപയിൽ നിന്ന് 21 രൂപയായും ഉയർത്തിയിട്ടുണ്ട്. നിലവിൽ തന്നെ എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ നിശ്ചിത പരിധി വെച്ചിട്ടുണ്ട്. ആറ് മെട്രോ നഗരങ്ങളിൽ (ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി) ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് അഞ്ച് സൗജന്യ ഇടപാടുകളാണ് ലഭിക്കുക. മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കിൽ മൂന്ന് ഇടപാട് വരെ സൗജന്യമായി ഉപയോഗിക്കാം. 

ENGLISH SUMMARY:

ATM Operators Demanding Interchange Fee Hike On Cash Withdrawal; Application To The RBI