സ്പെഷല്‍ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകളാണ് ഇപ്പോഴത്തെ താരം. ബാങ്ക് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാന്‍ ഏറെ നാളുകള്‍ക്കുമുന്‍പ് ആവിഷ്കരിച്ച പദ്ധതിയാണെങ്കിലും അടുത്തകാലത്തായി ശ്രദ്ധിക്കപ്പെടുന്ന ഒരു അവസരമായി ഇത് മാറിയിരിക്കുന്നു.
അറിയണം ‘ഈ സ്പെഷലിനെ’
മറ്റു ഫിക്സഡ് ഡെപ്പോസിറ്റുകളില്‍ നിന്ന് സ്പെഷല്‍ ഫിക്സഡ് വ്യത്യസ്തമാകുന്നത് എങ്ങിനെ?
ഉത്തരം ലളിതം
1.ഉയര്‍ന്ന പലിശ
2.നിക്ഷേപങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കാലാവധിയിലെ ‘ഓപ്ഷന്‍’
ആറുമാസ നിക്ഷേപങ്ങള്‍ക്ക് നിലവില്‍ ബാങ്കുകള്‍ നല്‍കുന്നത് 6.25 % പലിശയാണ്. മറ്റു നിക്ഷേപങ്ങള്‍ക്കാകട്ടെ 7 ശതമാനവും. സ്പെഷല്‍ ഫിക്സഡ് ഡെപോസിറ്റുകള്‍ക്ക് 7 ശതമാനത്തിനുമുകളിലാണ് വിവിധ ബാങ്കുകള്‍ വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കും സൂപ്പര്‍ സീനിയര്‍മാര്‍ക്കും ഇതിലുമേറെ പലിശ നല്‍കുന്നുണ്ട്. ഒന്‍പതുശതമാനം വരെയാണ് ‘ഓഫര്‍’.
200 ദിന പദ്ധതികളും
എസ്എഫ്ഡികളില്‍ 200 ദിവസം മുതലുള്ള പദ്ധതികള്‍ വിവിധ ബാങ്കുകള്‍ ആവിഷ്കരിച്ചിട്ടുണ്ട്. നിക്ഷേപം എത്ര നാളത്തേയ്ക്കെന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം എന്നതും ആകര്‍ഷണീയമാണ്. 11 ബാങ്കുകളാണ് സ്പെഷല്‍ ഫിക്സഡ് ഡിപ്പോസിറ്റ് ജനപ്രിയമാക്കാനൊരുങ്ങുന്നത്.