സെപ്റ്റംബറിൽ നിറയെ അവധി ദിനങ്ങളാണ്. ഓണവും നബി ദിനവും ശ്രീനാരയണ ഗുരു ജയന്തി, സമാധി അടക്കം കേരളത്തിൽ ബാധകമാകുന്ന നിരവധി അവധികളുണ്ട്. സെപ്റ്റംബറിലെ ബാങ്ക് അവധി പരിശോധിച്ചാൽ പ്രാദേശിക അവധിയും ശനി, ഞായർ അവധിയും അടക്കം ആകെ 12 ദിവസമാണ് രാജ്യത്ത് ബാങ്ക് അടഞ്ഞു കിടക്കുക. അതേസമയം കേരളത്തിൽ വാരാന്ത്യ അവധി കൂടാതെ മൂന്ന് അവധികളാണ് സെപ്റ്റംബർ മാസത്തിലുള്ളത്.
അതിലൊന്ന് സെപ്റ്റംബർ 14 ന് ഓണം പ്രമാണിച്ചുള്ള ബാങ്ക് അവധിയാണ്. അതേദിവസം രണ്ടാം ശനി പ്രമാണിച്ച് ബാങ്ക് അവധിയാണ്. 16 ന് നബിദിനത്തിലും കേരളത്തിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. ഞായറാഴ്ച അവധിയും ചേർത്താൽ ഫലത്തിൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് അവധിയാണ്. സെപ്റ്റംബർ 13 ന് ബാങ്ക് അടച്ചാൽ 17 ന് മാത്രമാണ് തുറക്കുന്നത്. 21 ന് ശ്രീനാരായണ ഗുരു സമാധി പ്രമാണിച്ചും കേരളത്തിൽ ബാങ്ക് അവധിയാണ്.
ഏഴ് വാരാന്ത്യ അവധിയാണ് ജൂൺ മാസത്തിൽ ബാങ്കുകൾക്കുള്ളത്. രണ്ടാം ശനിയും നാലാം ശനിയും അടക്കം രണ്ട് ശനിയാഴ്ച അവധിയും അഞ്ച് ഞായറാഴ്ച അവധിയും. 14-ാം തീയതിയും 28-ാം തീയതിയും ശനിയാഴ്ച അവധിയാണ്. 1, 8, 15, 22, 29 എന്നി ഞായറാഴ്ചകളും ബാങ്ക് അവധിയായിരിക്കും.
ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓൺലൈൻ ബാങ്കിംഗ് സേവനം ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കണം.