bank-holiday

TOPICS COVERED

ഡിസംബറിലേക്ക് കടക്കുകയാണ്. ക്രിസ്തുമസ് അടക്കമുള്ള അവധികളുള്ളത് കൊണ്ടുതന്നെ ബാങ്ക് അവധികളും ധാരളം. ഡിസംബറിലെ ബാങ്ക് അവധി പരിശോധിച്ചാൽ പ്രാദേശിക അവധിയും ശനി, ഞായർ അവധിയും അടക്കം ആകെ 17 ദിവസമാണ് രാജ്യത്ത് ബാങ്ക് അടഞ്ഞു കിടക്കുക. അതേസമയം കേരളത്തിൽ വാരാന്ത്യ അവധി കൂടാതെ ക്രിസ്മസ് അവധി മാത്രമാണ് വരും മാസത്തിലുള്ളത്.

Also Read: ലക്ഷ്യം കോടിപതി; 2,500 രൂപയുടെ പ്രതിമാസ എസ്ഐപി ഒരു കോടിയിലെത്താന്‍ എത്രനാള്‍ കാത്തിരിക്കണം

ആര്‍ബിഐയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഓരോ സംസ്ഥാനടിസ്ഥാനത്തിലുള്ള ബാങ്ക് അവധികള്‍ പ്രകാരം ഡിസംബര്‍ 25 നാണ് കേരളത്തില്‍ അവധി. ഞായറാഴ്ചകളും രണ്ടും നാലും ശനിയാഴ്ചയും ബാങ്ക് അവധിയാണ്. ഡിസംബര്‍ 14, 28 ദിവസങ്ങളിലാണ് ശനിയാഴ്ചകളിലെ അവധി. ക്രിസ്തുമസ് ആഴ്ചയില്‍ രണ്ട് ദിവസം ബാങ്ക് അവധി വരും. 

Also Read: ക്രെ‍ഡിറ്റ് കാര്‍ഡ് നന്നായി ഉപയോഗിക്കുന്നത് എങ്ങനെ? അറിയാം ചാര്‍ജുകള്‍ 

ഈ ബാങ്ക് അവധി ദിവസങ്ങൾ പരി​ഗണിച്ച് ഇടപാടുകൾ ക്രമീകരിക്കാം. ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓൺലൈൻ ബാങ്കിംഗ് സേവനവും ഉപഭോക്താക്കൾക്ക് ഉപയോ​ഗപ്പെടുത്താം. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കണം.

ENGLISH SUMMARY:

December bank holidays in Kerala.