rbi-governor-3
  • റീപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി റിസര്‍വ് ബാങ്ക്
  • തുടര്‍ച്ചയായ പത്താംതവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്
  • നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2 ശതമാനമായി തുടരും

പലിശനിരക്കില്‍ ഇക്കുറിയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റീപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. തുടര്‍ച്ചയായ പത്താം തവണയാണ് നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. വായ്പാ, ഇ.എം.ഐ എന്നിവയുള്ളവര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനം 7.2 ശതമാനമായും പണപ്പെരുപ്പ നിരക്ക് 4.5 ശതമാനമായും നില‍നിര്‍ത്തി. 

സെപ്റ്റംബറിലെ പണപ്പെരുപ്പ തോത് ഉയര്‍ന്നേക്കുമെന്നും ആഭ്യന്തര സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള തീരുമാനമാണെന്നും പണനയ അവലോകനത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. യുപിഐ വണ്‍–ടൂ–ത്രീ പേ വഴിയുള്ള ഇടപാടിന്‍റെ പരിധി പതിനായിരം രൂപയായും യുപിഐ ലൈറ്റ് വാലറ്റ് പരിധി അയ്യായിരം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Repo Rate Unchanged at 6.5%, Stance Changed to 'Neutral', FY25 Inflation Kept Same at 4.5%