tax-return

TOPICS COVERED

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈയ് 31 ആണ്. നികുതിദായകര്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട ഒന്നാണ് ഇന്‍കം ടാക്സ് റിട്ടേണ്‍. അതിനാല്‍ ഒട്ടും സമയം കളയാതെ റിട്ടേണ്‍ സമര്‍പ്പിക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന്  നോക്കാം.

Tax-03

ഇ ഫയലിങ് ചെയ്യുന്നവര്‍ക്ക് യൂസര്‍ െഎഡിയും പാസ്‍വേഡും ഉണ്ടായിരിക്കണം. പാന്‍ നമ്പര്‍ ആക്ടീവായിരിക്കണം. ITR1 ഫയല്‍ ചെയ്യുന്നവര്‍ക്ക് റസിഡന്‍ഷ്യല്‍  സ്റ്റാറ്റസുണ്ടാകണം. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി നേരത്തേ ബന്ധിപ്പിച്ചിരിക്കണം. ബാങ്ക് അക്കൗണ്ട് ടാക്സ് പോര്‍ട്ടലില്‍ പ്രീ വാലിഡേറ്റ് ചെയ്തിരിക്കണം. ആധാറും പോര്‍ട്ടലുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറാണ് നല്‍കേണ്ടത്. ഇത്രയും ആദ്യം ഉറപ്പുവരുത്തുക. ശേഷം ഫോം തിരഞ്ഞെടുക്കാം.

 

ശരിയായ ഫോം തിരഞ്ഞെടുക്കുക

നമ്മുടെ വരുമാനം കൃതൃമായി രേഖപ്പെടുത്താനും അര്‍ഹമായ ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കാനും ശരിയായ ഫോം തന്നെ ഉപയോഗിക്കണം. ഫോം തെറ്റിപ്പോയാല്‍ ആദായനികുതിവകുപ്പ് നോട്ടിസയയ്ക്കും. അതിനാല്‍ വരുമാന സ്രോതസുകള്‍ വിലയിരുത്തി നിബന്ധനകള്‍ക്കനുസരിച്ചുള്ള ഫോം തിരഞ്ഞെടുക്കണം.

ഏത് ടാക്സ് റെജിം വേണം?

കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രകാരം പുതിയ സ്ലാബായിരിക്കും ആദ്യം വരുന്നത്. എന്നാല്‍ പഴയ സ്ലാബാണ് ലാഭകരമെങ്കില്‍ ശമ്പളവരുമാനം ഉള്ളവര്‍ക്ക് അത് തിരഞ്ഞെടുക്കാം. രണ്ടു നിരക്കിലേയും നികുതി കണക്കാക്കി ഏതാണ് മെച്ചമെന്ന് നോക്കി വേണം തിരഞ്ഞെടുക്കാന്‍. എന്നാല്‍ ബിസിനസ് വരുമാനമുള്ളവര്‍ നിബന്ധനകള്‍ അനുസരിക്കണം. ഇഷ്ടമുള്ള സ്ലാബിലേക്ക് മാറാന്‍ കഴിയില്ല.

Tax-01

എല്ലാ വരുമാനങ്ങളും കൃത്യമാവണം

അഞ്ച് വരുമാനസ്രോതസുകള്‍ക്ക് കീഴില്‍ നിങ്ങള്‍ക്കുള്ള വരുമാനങ്ങളെല്ലാം കൃത്യമായി കാണിക്കേണ്ടി വരും.ഇല്ലെങ്കില്‍ പലിശയും പിഴയും വരും. ഫോം 16, 16 എ, 26എഎസ്, എെഎഎസ് എന്നിവ പോര്‍ട്ടലില്‍ ലഭ്യമാണ്. ഇത് ചെക്ക് ചെയ്ത് ഉറപ്പിക്കാം.

ടാക്സ് ക്രെഡിറ്റ് കൃത്യമാകണം

റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇതുവരെ അടച്ചതും നമ്മുടെ പക്കല്‍ നിന്ന് പിടിച്ചതും എന്തൊക്കെയാണോ അതെല്ലാം രേഖപ്പെടുത്തണം. ബാക്കി നികുതി ബാധ്യത വന്നാല്‍ പിന്നെ അതുമാത്രം അടച്ചാല്‍ മതിയാകും. ടിഡിഎസ്, അഡ്വാന്‍സ് ടാക്സ്, സെല്‍ഫ് അസസ്മെന്‍റ് ടാക്സ്  എന്നിവയുടെ ക്രെഡിറ്റ് കിട്ടാന്‍ പണം അടച്ച തീയതിയും ചലാന്‍ നമ്പറും കൃത്യമായി രേഖപ്പെടുത്തണം.

Tax-02

നഷ്ടം നേട്ടമാക്കാം

കഴിഞ്ഞ തവണ സംഭവിച്ച നഷ്ടം ക്ലെയിം ചെയ്യാനും അതുവഴി ടാക്സ് ലാഭിക്കാനും റിട്ടേണ്‍ ചെയ്യുമ്പോള്‍ സാധിക്കും. അതുപോലെ അടുത്ത വര്‍ഷങ്ങളിലേക്ക് കാരി ഫോര്‍വേഡ് ചെയ്യാനും പറ്റും. അതിന്  വിവരങ്ങള്‍ യഥാസമയം കൃത്യമായി റിട്ടേണില്‍ കാണിക്കേണ്ടതാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

സ്വന്തം പേരിലുള്ള ആക്ടിവായ എല്ലാ ബാങ്ക് അക്കൗണ്ടുകളുടേയും വിവരങ്ങള്‍, ബാങ്കിന്‍റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC കോഡ് തുടങ്ങിയവ കൃത്യമായി നല്‍കണം. ഒരു വര്‍ഷം, അതായത് സാമ്പത്തിക വര്‍ഷം, സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ പത്തുലക്ഷം രൂപയിലധികം  പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അതും ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതാണ്. കറന്‍റ് അക്കൗണ്ടില്‍ ഇത് 50 ലക്ഷമാണ്.

Tax-04

ജൂലൈ 31നകം  റിട്ടേണ്‍‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീടും റിട്ടേണ്‍ സമര്‍പ്പിക്കാന്‍  സാധിക്കും. അതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. പക്ഷെ പിഴയൊടുക്കേണ്ടി വരും.

income tax returns 2024 here are some tips for stress free tax filing: