സ്വര്‍ണ വിലയില്‍ സമീപകാലത്തുണ്ടായത് വലിയ വര്‍ധനയാണ്. ഈ വര്‍ഷം 45,520 രൂപയിലുണ്ടായിരുന്ന സ്വര്‍ണ വില ഒക്ടോബര്‍ അവസാനം ചെന്നെത്തിയത് 59,640 രൂപയിലാണ്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങുന്നവരും പഴകിയ സ്വര്‍ണം മാറ്റി വാങ്ങുന്നവരും ഒരുപാടുണ്ട്. ഇത്തരക്കാര്‍ അറിഞ്ഞിരിക്കേണ്ടതാണ് സ്വര്‍ണം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴുമുള്ള നികുതി ബാധ്യതകള്‍.
Also Read: എന്തൊരു ഇടിവ്; ആറാം ദിവസവും ബ്രേക്കിടാതെ സ്വര്‍ണ വില താഴേക്ക്; സ്വര്‍ണം വാങ്ങാന്‍ സമയമായോ
2024 ല്‍ പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം നടത്തിയ സമ്പൂര്‍ണ ബജറ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയത്. സ്വര്‍ണം, മ്യൂച്വല്‍ ഫണ്ട്, ഇക്വിറ്റി റിയല്‍ എസ്റ്റേറ്റ് എന്നിവയ്ക്കുള്ള മൂലധന നേട്ട നികുതിയില്‍ മാറ്റം വന്നിട്ടുണ്ട്. ജൂലായ് 23 മുതല്‍ തന്നെ മാറ്റങ്ങള്‍ പ്രാബല്യത്തിലുണ്ട്. സ്വര്‍ണാഭരണം വാങ്ങാനും വില്‍ക്കാനും ശ്രമിക്കുന്നവര്‍ക്ക് അറിയേണ്ട ആദായനികുതിയിലെ മാറ്റങ്ങള്‍ ഇതാ.
Also Read: എന്തൊരു ഇടിവ്; ആറാം ദിവസവും ബ്രേക്കിടാതെ സ്വര്‍ണ വില താഴേക്ക്; സ്വര്‍ണം വാങ്ങാന്‍ സമയമായോ
സ്വര്‍ണം വാങ്ങുമ്പോള്‍
സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കേണ്ടത് ചരക്കു സേവന നികുതിയാണ്. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വര്‍ണം വാങ്ങുമ്പോള്‍ ഈചാക്കുന്നത്. സ്വര്‍ണാഭരണത്തിന്‍റെ വിലയും പണിക്കൂലിയും ചേര്‍ന്ന തുകയ്ക്ക് മുകളിലാണ് മൂന്ന് ശതമാനം ജിഎസ്ടി ഈടാക്കുക. പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുമ്പോള്‍ പഴയ സ്വര്‍ണം വില്‍ക്കുന്നതായാണ് കണക്കാക്കുക. ഈ ഘട്ടത്തില്‍ മൂലധന നേട്ട നികുതി ബാധകമാകും.
സ്വര്‍ണം വില്‍ക്കുമ്പോള്‍
രണ്ട് വര്‍ഷം കയ്യില്‍ വച്ച ശേഷം വില്‍ക്കുന്ന സ്വര്‍ണമാണ് ദീര്‍ഘകാല മൂലധന നേട്ടം ബാധകമാകുക. 12.50 ശതമാനമാണ് ഈ ലാഭത്തിന് ഈടാക്കുന്ന നികുതി. രണ്ടു വര്‍ഷത്തിന് മുന്‍പ് സ്വര്‍ണാഭരണം വില്‍ക്കുകയാണെങ്കില്‍ ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമാകും. വരുമാനത്തിന് അടിസ്ഥാനമായ ആദായ നികുതി സ്ലാബ് പ്രകാരമാണ് ഹ്രസ്വകാല മൂലധന നേട്ട നികുതി ഈടാക്കുക.
ഉദാഹരണമായി, 2023 ല്‍ 50,000 രൂപയ്ക്ക് വാങ്ങിയ സ്വര്‍ണം 2024 ല്‍ 60,000 രൂപയ്ക്ക് വിറ്റാല്‍ ലാഭമായ 10,000 രൂപ മൊത്ത വരുമാനത്തിനൊപ്പം ചേര്‍ത്ത് ആദായ നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തും. ഡിജിറ്റല്‍ സ്വര്‍ണം വില്‍ക്കുമ്പോള്‍ വരുന്ന നികുതിയും സമാനമാണ്.