സ്വര്‍ണ വിലയ്ക്ക് ആശ്വാസ തീരമാണ് 2025. ബുധനാഴ്ച പവന് കേരളത്തിലുണ്ടായത് നേരിയ വര്‍ധന മാത്രമാണ്. 80 രൂപ വര്‍ധിച്ച് 57,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,225 രൂപയാണ് ഇന്നത്തെ വില.
57,200 രൂപയിലാണ് കേരളത്തില്‍ സ്വര്‍ണ വില പുതുവര്‍ഷം ആരംഭിച്ചത്. ജനുവരി മൂന്നാം തീയതി രേഖപ്പെടുത്തിയ 58,080 രൂപയാണ് മാസത്തിലെ ഉയര്‍ന്ന വില. ഇവിടെ നിന്ന് 57,720 രൂപയിലെത്തിയ സ്വര്‍ണം നാല് ദിവസമാണ് ഒരേ വില തുടര്‍ന്നത്. അതിന് ശേഷമാണ് 80 രൂപയുടെ നേരിയ വര്‍ധന.
ഇന്നത്തെ വില പ്രകാരം പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 65,500 രൂപയിലധികം വേണ്ടി വരും. സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്.
സ്വർണാഭരണത്തിന്റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും. 45 രൂപയാണ് ഹാൾമാർക്ക് ചാർജ്. ഇതിന് 18 ശതമാനം ജിഎസ്ടി സഹിതം 53.10 രൂപ നൽകണം. ഇതെല്ലാം ചേർത്ത തുകയ്ക്ക് മുകളിൽ മൂന്ന് ശതമാനം ജിഎസ്ടി നൽകണം.
രാജ്യാന്തര വില കാര്യമായ മുന്നേറ്റമുണ്ടാക്കുന്നില്ലെങ്കിലും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവാണ് ആഭ്യന്തര വിപണിയിലെ നേരിയ വര്‍ധനയ്ക്ക് കാരണം. ബുധനാഴ്ച രാജ്യാന്തര വില ഔണ്‍സിന് 2,649 ഡോളറിനടുത്താണ്. ചൊവ്വാഴ്ച പുറത്തുവന്ന ശക്തമായ യുഎസ് ജോബ് ഓപ്പണിങ് ഡാറ്റയ്ക്ക് പിന്നാലെ ഈ വര്‍ഷം ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കാനുള്ള തീരുമാനത്തിന്‍റെ വേഗം കുറയ്ക്കും എന്ന നിരീക്ഷണമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.
ഡോളര്‍ ശക്തമായി എട്ടു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. യു.എസ് ബോണ്ട് യീല്‍ഡിലും മുന്നേറ്റമണ്ടായി. കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടായതിന് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുത്തതും വില ഇടിച്ചു.