gst

TOPICS COVERED

ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയത്തിന്മേൽ 18 ശതമാനം ജിഎസ്ടി ഈടാക്കിയ തീരുമാനം പുനപരിശോധിക്കുമോ?. പ്രതീക്ഷ വരാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോ​ഗത്തിലാണ്. വിഷയം പാർലമെന്റിലടക്കം പ്രതിപക്ഷം ചർച്ചയാക്കിയതോടെ സെപ്തംബർ 9 ന് ഇവിടെ യോഗം ചേരുന്ന ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്തേക്കുമെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 21,255 കോടി രൂപയാണ് ജിഎശ്ടി ഈടാക്കിയതെന്ന് ഈയിടെ കേന്ദ്രം സഭയിൽ വ്യക്തമാക്കിയിരുന്നു. 

ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിരുന്നു. കത്ത് പുറത്ത് വന്നതോടെ വിഷയത്തിലിടപ്പെട്ട പ്രതിപക്ഷം ധർണ നടത്തുകയും വിഷയം സഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. സഭയിൽ സംസാരിച്ച ധനമന്ത്രി നിർമലാ സീതാരാമൻ ചർച്ച ജിഎസ്ടി കൗൺലിലാണ് നടക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്മേൽ നികുതി ഈടാക്കുന്നത് ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കുമേൽ നികുതി ചുമത്തും പോലെയാണെന്നും ​ഗഡ്​കരി ചൂണ്ടിക്കാട്ടിയിരുന്നു. 

ജിഎസിട്ക്ക് മുൻപ് തന്നെ മെഡിക്കൽ ഇൻഷൂറൻസിന് നികുതിയുണ്ടായിരുന്നു. ഇത് പുതിയ വിഷയമല്ല, എല്ലാ സംസ്ഥാനങ്ങളിലും അത് നേരത്തെ തന്നെ ഉണ്ട്. ഇവിടെ ഇത് സംബന്ധിച്ച് പ്രതിഷേധിക്കുന്നവർ അവരുടെ സംസ്ഥനങ്ങളിൽ നികുതി ഒഴിവാക്കാൻ ആവശ്യപ്പെടുമോ? എന്നായിരുന്നു നിർമലാ സീതാരമന്റെ ചോദ്യം. 

മെഡിക്കൽ ഇൻഷൂറൻസിന്റെ 18 ശതമാനം ജിഎസ്ടിയിൽ പകുതിയോളം പോകുന്നത് സംസ്ഥാനങ്ങളിലേക്കാണ്. ബാക്കിയുള്ളതിൽ 41 ശതമാനം ഡിവല്യൂഷൻ പൂളിലേക്കാണ് പോകുന്നത്. ഇതും സംസ്ഥാനങ്ങൾക്ക് ലഭിക്കും. 100 രൂപ കളക്ട് ചെയ്യുമ്പോൾ 74 രൂപയും സംസ്ഥാനത്തിന് ലഭിക്കും എന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. ജിഎസ്ടി വിഷയത്തിൽ പാർലമെന്റല്ല ഇടപെടേണ്ടതെന്നും ജിഎസ്ടി കൗൺസിലാണെന്നും മന്ത്രി പറഞ്ഞിരുന്നു. 

ENGLISH SUMMARY:

GST on insurance will discussed in GST Council