cyber-crime

മോട്ടർ വാഹന വകുപ്പിന്‍റെ പേരില്‍ വ്യാജ സന്ദേശമയച്ച് സാമ്പത്തിക തട്ടിപ്പ്. ഗതാഗത നിയമലംഘനത്തിനു പിഴയടയ്ക്കാൻ എന്ന പേരിൽ മൊബൈൽ ഫോണിലെത്തിയ സന്ദേശത്തിൽ ക്ലിക് ചെയ്ത കോഴിക്കോട് കുന്ദമംഗലം സ്വദേശിക്ക് നഷ്ടമായത് 47,000 രൂപ. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലയെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. 

 

പത്ത് ദിവസം മുമ്പാണ് മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റിന്‍റെ പേരില്‍ വ്യാജ സന്ദേശം ലഭിക്കുന്നത്.  സ്വന്തം വാഹനത്തിന്‍റെ റജിസ്ട്രഷന്‍ നമ്പര്‍ ഉള്ളതിനാല്‍ ഗതാഗത ലംഘനത്തിന് പിഴ ചുമത്തികൊണ്ടുള്ള സന്ദേശമാണെന്നാണ് യുവതി അദ്യം കരുതിയത്. ഞായറാഴ്ച്ച ഷോപ്പിംഗിന് ശേഷം പണം അടയ്ക്കാൻ ക്രെഡിറ്റ് കാർഡ് നൽകിയപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി മനസ്സിലാകുന്നത്. ബാങ്ക് രേഖകൾ എടുത്തപ്പോൾ 29ന് മൂന്നുതവണയായി 47,000 രൂപ പിൻവലിച്ചതായി ബോധ്യപ്പെട്ടു.  ഫോണ്‍ ഹാക്ക് ചെയ്താണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എടുത്തതെന്ന് പരാതികാര്‍ പറയുന്നു

രേഖള്‍ സഹിതം സൈബർ സെല്ലിൽ പരാതി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. തുടർന്ന് കുടുംബം സ്വന്തം നിലയിൽ അന്വേഷണം നടത്തി. കുന്ദമംഗലം പൊലീസിലും പരാതി നല്‍കിയിട്ടും സ്വീകരിച്ചില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്നാണ് കുടംബത്തിന്‍റെ ആവശ്യം. 

ENGLISH SUMMARY:

Fake message in the name of Transport Department to pay fine; The woman lost Rs 47,000