Projection-of-cyber-code

ഇടുക്കിയിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം വർധിച്ചതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞവർഷം സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ചത് 850 പരാതികളാണ് . റജിസ്റ്റർ ചെയ്ത 52 കേസുകളിലായി ഏഴരക്കോടി രൂപ നഷ്ടപ്പെട്ടു. എന്നാൽ ഈ വർഷം പകുതിയോടെ 745 പരാതികളാണ് ഇതുവരെ ലഭിച്ചത്. റജിസ്റ്റർ ചെയ്ത 55 കേസുകളിലായി അഞ്ചരക്കോടി രൂപ നഷ്ടപ്പെട്ടു.

 

വ്യാജ ലോട്ടറി, തൊഴിൽ വാഗ്ദാനങ്ങൾ, പ്രണയത്തട്ടിപ്പ്, ക്രെഡിറ്റ് ഡെബിറ്റ് കാർഡ് പുതുക്കൽ, ഇ കൊമേഴ്സ് എന്നിങ്ങനെ പല പേരുകളിലാണ് തട്ടിപ്പ്. ഇരകളിലേറെയും തൊടുപുഴ കട്ടപ്പന മേഖലയിലുള്ളവരാണ്. ബാങ്കുകളുടെയും സൈബർ വിദഗ്ധരുടെയും പങ്കാളിത്തത്തോടെ തട്ടിപ്പിന് തടയിടാനാണ് പൊലീസിന്റെ ശ്രമം. സൈബർ തട്ടിപ്പിനിരയായാൽ ഉടൻതന്നെ ബന്ധപ്പെടണമെന്നും പോലീസ് നിർദ്ദേശം നൽകി

ENGLISH SUMMARY:

Cyber ​​crimes increasing in Idukki; police intensified surveillance