cardomom

TOPICS COVERED

ഓണം എത്തിയിട്ടും ദുരിതം മാറാതെ ഇടുക്കിയിലെ ഏലം കർഷകർ. ഈ വർഷം ഉണ്ടായ കടുത്ത വേനലിൽ ജില്ലയിൽ 60 ശതമാനത്തിലധികം ഏലം കൃഷി നശിച്ചിരുന്നു. കാലവർഷം എത്തിയിട്ടും ഉല്‍പാദനം കുറഞ്ഞതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത് 

 

മുമ്പ് കണ്ടിട്ടില്ലാത്ത വിധം വലിയ കൃഷിനാശമാണ് ഈ വർഷം ജില്ലയിലെ ഏലം കർഷകർ നേരിട്ടത്. നിലവിൽ ഏലയ്ക്കാ കിലോ ഗ്രാമിന് 2100 രൂപ മുതൽ 2250 രൂപ വരെയാണ് വില. കഴിഞ്ഞവർഷം ഓണസമയത്ത് രണ്ടാം ഘട്ട വിളവെടുപ്പ് പൂർത്തിയായിരുന്നു. എന്നാൽ ഇത്തവണ അത് ഒന്നായി ചുരുങ്ങിയതോടെ ഏലക്ക ഉണക്കാതെ പച്ചക്ക് വിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ

പച്ച ഏലക്ക വ്യാപകമായി വിൽക്കാൻ തുടങ്ങിയതോടെ നിരവധി കടകൾ ഹൈറേഞ്ചിലെ വിവിധ ടൗണുകളിൽ തുടങ്ങിയിട്ടുണ്ട്. നിലവിൽ പച്ച ഏലക്കായ്ക്ക് 300 മുതൽ 330 രൂപ വരെയാണ് വില. കട്ടപ്പന, വണ്ടൻമേട്, നെടുങ്കണ്ടം മേഖലകൾ കേന്ദ്രീകരിച്ച് ഏലക്കാ മോഷണം വ്യാപകമായതും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്

ENGLISH SUMMARY:

Cardamom farmers in Idukki are in crisis