യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗര്‍ സൂരജ് പാലാക്കാരനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. സൂരജ് സ്വന്തം യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും ലൈംഗികവുമായ അധിക്ഷേപം നടത്തി തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നാണ് യുവതിയുടെ പരാതി.

അപകീർത്തികരമായ  വീഡിയോ ആത്മാഭിമാനത്തെയും സ്‌ത്രീത്വത്തെയും അപമാനിക്കുന്നതാണെന്ന് കാട്ടി ഇടപ്പള്ളി സ്വദേശിയായ യുവതിയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്.  ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് മാധ്യമങ്ങളിലൂടെ പ്രതി പരാതിക്കാരിയുടെ ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്ത് മോശം പദപ്രയോഗങ്ങളും പരമാർശങ്ങളും നടത്തിയെന്നാണ് എഫ്‌ഐആർ. സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് സൂരജ് പാലാക്കാരനെന്ന് പരാതിക്കാരി ആരോപിച്ചു. 

എന്നാൽ പതിനഞ്ച് മുതൽ താൻ മുല്ലപ്പെരിയാർ വിഷയത്തിൽ സമരം ചെയ്യുന്നതിന്റെ പ്രതികാരമായാണ് അറസ്റ്റ് എന്ന് സൂരജ് പാലാക്കാരൻ ആരോപിച്ചു 

ENGLISH SUMMARY:

Vloggar sooraj palakkaran arrested