പെരുമ്പാവൂരില്‍ ഒാണ്‍ലൈന്‍ വായ്പാക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്ത യുവതിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ബന്ധുക്കള്‍. യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം വാട്സാപ്പില്‍ കിട്ടിയിരുന്നതായും ഭര്‍ത്താവ് മനോരമ ന്യൂസിനോട് പറഞ്ഞു. യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

പെരുമ്പാവൂര്‍ വേങ്ങൂര്‍ എടപ്പാറ സ്വദേശി ആരതി ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പു മുറയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആതിര ഒാണ്‍ലൈന്‍ വായ്പ എടുത്തിരുന്നതായും അവരുടെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും ഫോണ്‍ രേഖകളില്‍ സൂചനയുണ്ട്. ഭര്‍ത്താവ് അനീഷ് രണ്ട് മാസം മുന്‍പാണ് ജോലിക്കായി കുവൈത്തിലേയ്ക്ക് പോയത്. മരണ വാര്‍ത്തയറിഞ്ഞ് ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തി. അഞ്ചും രണ്ടും വയസുള്ള മക്കളുണ്ട്. 

ആരതി എന്തിനാണ് വായ്പയെടുത്തതെന്ന് വീട്ടുകാര്‍ക്ക് അറിയില്ല. ചില ഒാണ്‍ലൈന്‍ ഇടപാടുകള്‍ വഴി ആദ്യം പണം ലഭിച്ചിരുന്നതായും പിന്നീട് അത് വായ്പാക്കെണിയായെന്നും ബന്ധുക്കള്‍ പറയുന്നു.

ആരതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

ENGLISH SUMMARY:

Woman ends life after receiving threat calls from online loan app lenders