സംഗീത സംവിധായകന്‍ ജെറി അമല്‍ദേവില്‍ നിന്ന് വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടാന്‍ ശ്രമം. സിബിഐ കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം സമീപിച്ചത്.1,70,000 രൂപ (ഒരു ലക്ഷത്തി എഴുപതിനായിരം) അക്കൗണ്ടിലിടാന്‍ ആവശ്യപ്പെട്ടെന്ന് ജെറി അമല്‍ ദേവ് പറയുന്നു. ഇതനുസരിച്ച് പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തട്ടിപ്പാണെന്ന് കണ്ടെത്തുകയായിരുന്നു.