ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. തട്ടിപ്പിന് ഉപയോഗിച്ച ആറ് ലക്ഷം മൊബൈല്‍ നമ്പറുകള്‍ ഡീ ആക്റ്റിവേറ്റ് ചെയ്തു. സംശയാസ്പദമായ 1,10,000 മൊബൈല്‍ ഫോണുകള്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. തട്ടിപ്പുപണം എത്തിയ മൂന്നേക്കാല്‍ ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഡിജിറ്റല്‍ അറസ്റ്റ് അടക്കം സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ കോടികള്‍ തട്ടിയെടുക്കപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍.