രാജ്യത്തെ വെർച്ച്വൽ അറസ്റ്റ് സൈബർ തട്ടിപ്പ് മാഫിയ സംഘത്തിലെ മുഖ്യകണ്ണി കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ. ബംഗാളിലെ യുവമോർച്ച നേതാവ് ലിങ്കൺ ബിശ്വാസാണ് പിടിയിലായത്. കംബോഡിയ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തെ നിയന്ത്രിച്ചിരുന്നത് ലിങ്കൺ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
കൊച്ചി സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത് കേസിലെ അന്വേഷണത്തിലാണ് നിർണായക വഴിത്തിരിവ്. യുവാക്കളെ കംബോഡിയിലേക്ക് റിക്രൂട്ട് ചെയ്ത് അവിടെ നിന്നാണ് ഇരകളെ ഫോണിൽ വിളിച്ച് കുടുക്കിയിരുന്നത്. തട്ടിയെടുത്ത കോടികൾ ലിങ്കൺ ബിറ്റ്കോയിൻ ഇടപാടുകളിൽ നിക്ഷേപിച്ചിരിക്കുകയാണ്.
ഉന്നത രാഷ്ട്രീയ സമർദങ്ങളും പ്രതിരോധവും മറികടന്നാണ് പ്രതിയെ കൊച്ചി പൊലീസ് കേരളത്തിലെത്തിച്ചത്. കൊച്ചി കമ്മിഷണർ പുട്ട വിമലാദിത്യയാണ് ബംഗാളിലെ അന്വേഷണം ഏകോപിപ്പിച്ചത്. പ്രതിയുടെ അക്കൗണ്ടിൽ നിന്ന് അൻപത് ലക്ഷം കണ്ടെത്തി. ലിങ്കണിന്റെ നേതൃത്വത്തിലുള്ള സൈബർ മാഫിയക്ക് ചൈനയിലടക്കം വേരുകളുണ്ടെന്നും കൊച്ചി സൈബർ പൊലീസ് കണ്ടെത്തി.