പെരിയ ഇരട്ട കൊലപാതക കേസിൽ ശനിയാഴ്ച വിധി പറയും. വാദം പൂർത്തിയായതോടെയാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി കേസ് വിധി പറയാൻ മാറ്റിയത്. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ അടക്കം 24 പ്രതികളാണ് കേസിലുള്ളത്. സിപിഎം പെരിയ മുൻ ഏരിയ സെക്രട്ടറി എ.പീതംബരനാണ് ഒന്നാം പ്രതി. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും, ശരത് ലാലും കൊല്ലപ്പെട്ടത്.
ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 14 പേരെയാണ് ക്രൈംബ്രാഞ്ച് കേസിൽ പ്രതിചേർത്തിരുന്നത്