വിദേശത്ത് പോകാന്‍ വിമാന ടിക്കറ്റ് എടുത്തുനൽകിയ ശേഷം, യാത്രയ്ക്ക് തൊട്ടുമുമ്പായി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടുന്ന വിരുതന് അറസ്റ്റില്‍. കൊല്ലം ഇരവിപുരത്താണ് സംഭവം. മയ്യനാട് കൂട്ടിക്കട സ്വദേശി സെയ്ദലി ലിബാസിനെയാണ് (35) ഇരവിപുരം പൊലീസ് തന്ത്രപൂര്‍വം കുടുക്കിയത്. ഇടുക്കി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
പരാതിക്കാരിയായ യുവതി ഷാർജയിൽ നഴ്സായി ജോലി നോക്കിവരുകയായിരുന്നു. ന്യൂസിലാൻഡിലേക്ക് പോകാന്‍ സഹായിക്കാമെന്നും, അവിടെവെച്ച് നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്നും തെറ്റിധരിപ്പിച്ചാണ് തട്ടിപ്പ്. വിമാന ടിക്കറ്റ് കുറഞ്ഞ തുകയ്ക്ക് കിട്ടുമെന്ന് യുവതിയെ വിശ്വസിപ്പിച്ച് 2 ലക്ഷത്തോളം രൂപ ഓൺലൈനായി വാങ്ങിയെടുത്തു. വൈകാതെ ടിക്കക്ക് ബുക്ക് ചെയ്ത് യുവതിക്ക് നൽകി.
യുവതി യാത്ര പുറപ്പെടുന്നതിന് തൊട്ട് മുമ്പ് ടിക്കറ്റ് ക്യാൻസൽ ചെയ്ത്, തുക പ്രതിയുടെ അക്കൗണ്ടിൽ തിരിച്ച് വാങ്ങിയാണ് തട്ടിപ്പ്. യുവതിയുടെ സുഹൃത്തുക്കളിൽ നിന്ന് ഇയാൾ ഇതുപോലെ തട്ടിപ്പ് നടത്തി ഒൻപത് ലക്ഷത്തോളം രൂപ കവര്‍ന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എയർപോർട്ടില്‍ വിമാന ടിക്കറ്റുമായി എത്തിയപ്പോഴാണ് ടിക്കറ്റ് ക്യാൻസലാക്കിയ വിവരം യുവതി അറിയുന്നത്.
ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയേഷ്, ഷാജി, സിപിഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ അഞ്ച് പരാതി കൂടി ലഭിച്ചിട്ടുണ്ട്.