കോഴിക്കോട് എലത്തൂരിൽ വെർച്വൽ അറസ്റ്റ് വഴി വയോധികന്റെ 8.80 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. മനുഷ്യക്കടത്തിലെ മുഖ്യപ്രതിയാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വയോധികനെ ബന്ധപ്പെട്ടത്.
മുംബൈയിലെ ഇറിഗേഷൻ വകുപ്പിലെ മുൻ ജീവനക്കാരനാണ് തട്ടിപ്പിനിരയായത്. കേസിന്റെ ആവശ്യത്തിന് ബാങ്ക് രേഖകൾ അയച്ചു നൽകാനും ആവശ്യപ്പെട്ടു. ബാങ്ക് രേഖകൾ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു. പണം പോയത് തെലങ്കാനയിലെ അക്കൗണ്ടിലേക്കാണെന്ന് പൊലീസ് അറിയിച്ചു.
ENGLISH SUMMARY:
In a shocking virtual arrest scam, an elderly former irrigation department employee from Elathur, Kozhikode lost ₹8.80 lakh. The scammer, posing as a senior Mumbai police official, threatened legal consequences and tricked the victim into transferring the amount under the guise of avoiding arrest. Cyber police have initiated a probe.