ആക്രി വ്യാപാരത്തിന്‍റെ മറവില്‍ നികുതി വെട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പാലക്കാട് പട്ടാമ്പി സ്വദേശി ഉസ്മാന്‍ പുള്ളിക്കലാണ് ജി.എസ്.ടി സംഘത്തിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ഷെല്‍ കമ്പനികള്‍ ഉണ്ടാക്കിയാണ് സംഘം നികുതി വെട്ടിപ്പ് നടത്തിയത്. തൊഴില്‍ നല്‍കാനെന്ന വ്യാജേന ഇതര സംസ്ഥാന തൊഴിലാളികളുടെ ആധാര്‍ കാര്‍ഡും ഫോട്ടോയും ശേഖരിച്ച് അവരുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. 1170 കോടിയോളം രൂപയുടെ ക്രമക്കേടാണ് ഇതുവഴി നടന്നിട്ടുള്ളത്. 209 കോടി രൂപയുടെ നികുതി വെട്ടിപ്പും നടന്നുവെന്ന് ഓപ്പറേഷന്‍ പാം ട്രീയിലൂടെ ജി.എസ്.ടി സംഘം കണ്ടെത്തിയിരുന്നു. മെയ് 24 ന് സംസ്ഥാനത്തെ 150ഓളം കേന്ദ്രങ്ങളില്‍ ജിഎസ്ടി സംഘം പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ ഉസ്മാന്‍ പുള്ളക്കലിനെ വൈദ്യ പരിസോധന പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചു.